ബാർ കോഴക്കേസിലെ തുടർ നടപടികൾ ഹൈക്കോടതി തീർപ്പാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2019 12:53 PM  |  

Last Updated: 10th April 2019 12:53 PM  |   A+A-   |  

K_M_MANI_2615960f

 

കൊച്ചി : ബാർ കോഴക്കേസിലെ തുടർനടപടികൾ ഹൈക്കോടതി തീർപ്പാക്കി. കേസിൽ ആരോപണ വിധേയനായ കെ എം മാണി മരിച്ചതിനെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. വി എസ് അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ നൽകിയ ഹർജികളാണ് തീർപ്പാക്കിയത്. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാണി ഇന്നലെ വൈകീട്ടാണ് അന്തരിച്ചത്. 

2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ പക്കൽ നിന്നും കെ എം മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ബാറുടമ ബിജു രമേശ് അടക്കമുള്ള സംഘടനാ നേതാക്കളാണ് ആരോപണവുമായി രം​ഗത്തുവന്നത്. തുടർന്ന് കെ എം മാണിക്കെതിരെ വിജിലൻസ് കേസെടുത്തു. വിജിലൻസിന്റെ ക്ലീൻചിറ്റ് തള്ളി തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. 

വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചതിനെതിരെ മാണി ഹൈക്കോടതിയെ സമീപിച്ചു. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന കോടതി പരാമര്‍ശത്തെ തുടർന്ന് കെ എം മാണി മന്ത്രിസ്ഥാനം രാജിവെച്ചു. കേസിൽ മൂന്നു തവണ വിജിലൻസ് ക്ലീൻചിറ്റ് നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.