മാണിക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th April 2019 06:55 PM  |  

Last Updated: 10th April 2019 06:55 PM  |   A+A-   |  

pinarayi

 

കോട്ടയം: ഇന്നലെ അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരമർപ്പിച്ചു. വിലാപ യാത്ര കടുത്തുരുത്തിയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. 

വിലാപ യാത്ര വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കടുത്തുരുത്തിയിലേക്ക് പ്രവേശിച്ച സമയത്താണ് പിണറായി എത്തിയത്. നേരത്തേ തിരുനക്കര മൈതാനത്തിലെത്തി മുഖ്യമന്ത്രി അന്തിമോപചാരമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം കടുത്തുരുത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കുകയായിരുന്നു.

വൈക്കത്തിന് സമാനമായി വലിയ ജനത്തിരക്കാണ് കടുത്തുരുത്തിയിലും അനുഭവപ്പെടുന്നത്. മകന്‍ ജോസ് കെ മാണിയും കേരള കോണ്‍ഗ്രസ് നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.