എം പാനല്‍ ഡ്രൈവര്‍മാരുടെ കൂട്ടപ്പിരിച്ചുവിടല്‍ : കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താളംതെറ്റുമെന്ന് മന്ത്രി, സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും

വസ്തുതകള്‍ മനസ്സിലാക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. വിധി പെട്ടെന്ന് നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ 600 ഓളം സര്‍വീസുകള്‍ മുടങ്ങും
എം പാനല്‍ ഡ്രൈവര്‍മാരുടെ കൂട്ടപ്പിരിച്ചുവിടല്‍ : കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താളംതെറ്റുമെന്ന് മന്ത്രി, സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളെ ബാധിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തുടുമെന്നും മന്ത്രി വ്യക്തമാക്കി. 

വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിധി പെട്ടെന്ന് നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ 600 ഓളം സര്‍വീസുകള്‍ മുടങ്ങും. വസ്തുതകള്‍ സുപ്രിംകോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 1565 എം പാനല്‍ ഡ്രൈവര്‍മാരെ  പിരിച്ചുവിടണമെന്നാണ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ മാസം 30 നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എം പാനല്‍ െ്രെഡവര്‍മാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പി എസ് സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. 2455 പേര്‍ നിലവില്‍ പിഎസ് സി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു. പിഎസ് സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com