'ദൂരത്തെ കീഴടക്കലാണ് യാത്ര' , കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും ; വാഗ്ദാനം

തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്നാണ് വാ​ഗ്ദാനം
'ദൂരത്തെ കീഴടക്കലാണ് യാത്ര' , കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും ; വാഗ്ദാനം

തൃശൂര്‍: കൊച്ചി മെട്രോ സർവീസിനെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലൂടെയാണ് സ്ഥാനാര്‍ഥിയുടെ വാഗ്ദാനം. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്നാണ് വാ​ഗ്ദാനം. ഇത് വെറും വാക്കല്ല ചെയ്തിരിക്കുമെന്നും അദ്ദേഹം പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദൂരത്തെ കീഴടക്കലാണ് യാത്ര. 
യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com