പൊലീസ് സ്റ്റേഷനിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു; സിപിഎം നേതാവ് പിടിയിൽ 

സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് പിടിയിലായത്
പൊലീസ് സ്റ്റേഷനിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു; സിപിഎം നേതാവ് പിടിയിൽ 

കൊല്ലം: പൊലീസ് ഉദ്യോ​ഗസ്ഥന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ സിപിഎം നേതാവ് പിടിയിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കിരൺകുമാർ (38) ആണ് പിടിയിലായത്. തൃക്കടവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ് ഇയാൾ. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽനിന്നാണ് ഇയാൾ ഫോൺ മോഷ്ടിച്ചത്.

തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതിന് പൊലീസ് പിടികൂടിയ സിപിഎം പ്രവർത്തകൻ ബിനു ബോസിനെ ജാമ്യത്തിലിറക്കുന്ന വിവരം അന്വേഷിക്കാനാണ് കിരൺകുമാർ സ്റ്റേഷനിലെത്തിയത്. ഈ സമയം ജിഡി ചാർജ്ജിലുണ്ടായിരുന്ന എസ്സിപിഒ ഷാനവാസിന്റെ മൊബൈൽ കിരൺ കൈക്കലാക്കി. ഫോൺ മോഷ്ടിച്ച് സുഹൃത്തായ രഞ്ജിത്തിനെ ഏൽപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്ത് ഫോൺ തന്റെ വീട്ടിൽ ഒളിപ്പിച്ചു.

ഫോൺ കാണാതായതോടെ സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോളാണ് കിരൺകുമാർ മൊബൈൽ പോക്കറ്റിലിടുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം മോഷണം സമ്മതിച്ചില്ലെങ്കിലും തെളിവ് സഹിതം കാണിച്ചപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു കിരൺ. പിന്നീട് ഫോൺ  രഞ്ജിത്തിന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com