വോട്ടുചോ​ദിക്കുന്നതിനിടെ കുഞ്ഞിന് പേരിടലും നടത്തി സുരേഷ് ​ഗോപി

ആലുങ്ങൽ ഷാജി, ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞിന് താരം പേരിടൽ നടത്തി
വോട്ടുചോ​ദിക്കുന്നതിനിടെ കുഞ്ഞിന് പേരിടലും നടത്തി സുരേഷ് ​ഗോപി

തൃശൂർ : തൃശൂൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിക്ക് പേരിടാനും സമയം കണ്ടെത്തി. തീരദേശത്തെ പര്യടനത്തിനിടെയായിരുന്നു നാമകരണ ചടങ്ങ്.  ആലുങ്ങൽ ഷാജി, ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞിന് താരം പേരിടൽ നടത്തി. 

ധർമിഷ്ഠനായി വളരാൻ ആശീർവദിച്ച് സൂപ്പർ താരം കൂടിയായ സ്ഥാനാർത്ഥി സുരേഷ് ഗോപി കുഞ്ഞിന് പേരിട്ടു -നൈദിക്. തളിക്കുളം ത്രിവേണിയിലായിരുന്നു പേരിടൽ. ധർമിഷ്ഠൻ എന്നാണ് പേരിന് അർഥം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com