എക്‌സിറ്റ് പോളുകള്‍ക്ക് ഇന്ന് മുതല്‍ വിലക്ക് ; നിരോധനം മെയ് 19 വരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 08:16 AM  |  

Last Updated: 11th April 2019 08:16 AM  |   A+A-   |  

eci

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളുകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന മെയ് 19 വൈകുന്നേരം 6.30 വരെയാണ് വിലക്ക്.
 അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനെയോ മറ്റ് വിധത്തിലുള്ള മാധ്യമങ്ങള്‍ വഴിയോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളും ജയസാധ്യതകളും നടത്താന്‍ പാടില്ല. 

അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് അതത് ഘട്ടം വോട്ടെടുപ്പ് ദിവസം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വിലക്കുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍മുന്‍പുള്ള സമയം അഭിപ്രായ സര്‍വേകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ സാധ്യമല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.