എന്റെ വോട്ട് 'അയ്യന്' എന്ന് പറഞ്ഞിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് എം ജയചന്ദ്രന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 11th April 2019 04:54 AM |
Last Updated: 11th April 2019 04:54 AM | A+A A- |
തിരുവനന്തപുരം: തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. എന്റെ വോട്ടും ഇക്കുറി അയ്യന് വേണ്ടി എന്ന കുറിപ്പോടെ തന്റെ ചിത്രം സഹിതം പ്രചരിക്കുന്നത് വ്യാജമാണെന്ന് എം ജയചന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.
'ഈ വ്യാജപ്രചാരണവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുളള ഒരു പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല ഞാന്‍.എന്റെ മതം സംഗീതമാണ്. ഒപ്പം അയ്യപ്പസ്വാമി ഭക്തനാണ്.' - ജയചന്ദ്രന്‍ കുറിച്ചു.