എൽഡിഎഫിന്റെ കിസാൻ മാർച്ചിന് നാളെ തുടക്കം; അശോക് ധാവ്ലെയും പി സായ്നാഥുമെത്തും, ലക്ഷ്യം കർഷക വികാരമുണർത്തൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 06:50 AM  |  

Last Updated: 11th April 2019 06:50 AM  |   A+A-   |  

kisan_march

 

വയനാട്: രാഹുൽ ​ഗാന്ധിയെ പ്രതിരോധിക്കാൻ കിസാൻ മാർച്ചുമായി എൽഡിഎഫ് രം​ഗത്ത്. നാളെ പുൽപ്പള്ളിയിൽ ആരംഭിക്കുന്ന മാർച്ചിൽ മഹാരാഷ്ട്രയിലെ കർഷക സമരങ്ങളുടെ നേതാവ് അശോക് ധാവ്ലെ, മാധ്യമപ്രവർത്തകൻ പി സായ്നാഥ് , വിജൂ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 

രാജ്യം ഭരിച്ച ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തെറ്റായ കര്‍ഷിക നയങ്ങള്‍ മൂലം കര്‍ഷകര്‍ നേരിട്ട പ്രതിസന്ധികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയാണ് കിസാൻ മാർച്ചിന്റെ ലക്ഷ്യം.

ദേശീയശ്രദ്ധയിലേക്ക് ഉയർന്ന് നിൽക്കുന്ന വയനാട്ടിൽ കർഷക വികാരം ഉണർത്തി രാഹുൽ ​ഗാന്ധിയുടെ ജനപ്രീതി കുറയ്ക്കുകയല്ലാതെ മറ്റ് മാർ​ഗമില്ലെന്നാണ് എൽഡിഎഫ് പറയുന്നത്.