കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനു ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 10:54 AM  |  

Last Updated: 11th April 2019 10:54 AM  |   A+A-   |  

PRAKASH

 

കൊച്ചി: ശബരിമലയില്‍ ഭക്തയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്. 

ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ എത്തിയ ഭക്തയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബു റിമാന്‍ഡിലായത്. പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട കോടതി തള്ളിയിരുന്നു. 

മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്.