മായാവതി ഇന്ന് തിരുവനന്തപുരത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 05:54 AM  |  

Last Updated: 11th April 2019 05:54 AM  |   A+A-   |  

 

തിരുവനന്തപുരം: ബിഎസ്പി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു തിരുവനന്തപുരത്ത്. ലക്‌നൗവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനെത്തുന്ന അവര്‍ രണ്ടിനു പൂജപ്പുര മൈതാനത്തു പ്രസംഗിക്കും.

മൂന്നിനു മൈസുരുവിലേക്കു പോകും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനാണു മായാവതി എത്തുന്നത്. കനത്ത സുരക്ഷയാണു പൊലീസ് ഒരുക്കിയിരിക്കുന്നത്.