സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലേ ചരിത്രമറിയൂ, അമിത് ഷായ്ക്കു പിണറായിയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 12:04 PM  |  

Last Updated: 11th April 2019 12:18 PM  |   A+A-   |  

pinarayi_amit

 

കല്‍പ്പറ്റ: വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പരാമര്‍ശത്തിലൂടെ വയനാടിനെ അപമാനിക്കുകയാണ് അമിത് ഷാ ചെയ്തതെന്ന് പിണറായി കുറ്റപ്പെടുത്തി. വയനാട്ടില്‍ എല്‍ഡിഎഫ് റോ ഷോ ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അമിത് ഷായ്ക്ക് വയനാടിന്റെ ചരിത്രം അറിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഈ നാടു വഹിച്ച പങ്ക് അറിയില്ല. സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലേ അതൊക്കെ അറിയാനാവൂ എന്ന് പിണറായി കുറ്റപ്പെടുത്തി.  ബ്രിട്ടിഷ് സാമ്രാജ്യത്തിന് എതിരെ പഴശ്ശി രാജ നടത്തിയ പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത് വയനാട്ടിലെ കുറിച്യപ്പടയാണ്. ഇക്കാര്യങ്ങളിലൊന്നം ഒരു ഗ്രാഹ്യവുമില്ലാതെഒ ഒരു നാടിനെ അപമാനിക്കുകയാണ് അമിത് ഷായെന്ന് പിണറായി പറഞ്ഞു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോയെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ, പരിഹാസ രൂപത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണ വേളയിലെ മുസ്ലിം ലീഗ് സാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ വിമര്‍ശനം.