സ്വീകരണം നൽകുന്നതിനിടെ  വേദി തകര്‍ന്നു ; കെ മുരളീധരനും പ്രവർത്തകരും താഴെ വീണു ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2019 02:52 PM  |  

Last Updated: 11th April 2019 02:52 PM  |   A+A-   |  

 

കോഴിക്കോട് : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് പ്രവര്‍ത്തകര്‍ സ്വീകരണം നൽകുന്നതിനിടെ  വേദി തകര്‍ന്നുവീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം.

മുരളീധരനെ മാലയണിയിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം മുരളീധരനും താഴെ വീണു. എന്നാല്‍  ഒന്നും സംഭവിക്കാത്ത മട്ടിൽ അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

സ്റ്റേജ് പൊട്ടിവീണതൊന്നും തന്റെ സ്വതസിദ്ധമായ പ്രസം​ഗത്തെ ബാധിച്ചില്ല. നർമം വിതറി പ്രവർത്തകരെ മുരളീധരൻ ആവേശം കൊള്ളിച്ചു.  'ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവില്ലെന്നും ചിരിച്ചുകൊണ്ട് മുരളീധരന്‍ പറഞ്ഞു. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ഥിച്ചു. 

വീഡിയോ ജലീൽ കുറ്റ്യാടിയുടെ ഫെയ്സ്ബുക്ക് വാളിൽ നിന്ന്