റോഡ് ഷോയിൽ പാക് പതാക; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് ഓഫീസർ

വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ പാക്കിസ്ഥാന്‍ പതാക വീശിയെന്ന പ്രചാരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ റിപ്പോർട്ട് തേടി
റോഡ് ഷോയിൽ പാക് പതാക; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ പാക്കിസ്ഥാന്‍ പതാക വീശിയെന്ന പ്രചാരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ റിപ്പോർട്ട് തേടി. മണ്ഡലത്തിലെ വരണാധികാരിയായ വയനാട് കലക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കണ്ണൂർ വളപട്ടണം സ്വദേശി കെഎ ഷാജ് പ്രശാന്ത് നൽകിയ പരാതിയിലാണ് കമ്മീഷണറുടെ നടപടി. 

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ചിത്രം ട്വിറ്ററിൽ പങ്കിട്ട് ബിജെപി പ്രവർത്തകയായ അഡ്വ. പ്രേരണ കുമാരി പാക് പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിൽ പറയുന്നത് ശരിയാണെങ്കിൽ പാക്കിസ്ഥാന്‍ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും അല്ലെങ്കിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മീഡിയ മോണിറ്ററിങ് കമ്മിറ്റി ചേർന്ന് പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് കലക്ടർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com