വയനാട്ടില്‍ രാഹുലിന് ഭൂരിപക്ഷം കൂട്ടിയാല്‍, സന്തോഷിക്കാന്‍ വകയുണ്ട്; മണ്ഡലങ്ങള്‍ക്ക് സമ്മാനവുമായി യുഡിഎഫ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന നിയോജകമണ്ഡലം കമ്മിറ്റിക്കു സമ്മാനം നല്‍കാന്‍ യുഡിഎഫ്
വയനാട്ടില്‍ രാഹുലിന് ഭൂരിപക്ഷം കൂട്ടിയാല്‍, സന്തോഷിക്കാന്‍ വകയുണ്ട്; മണ്ഡലങ്ങള്‍ക്ക് സമ്മാനവുമായി യുഡിഎഫ്

കല്‍പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന നിയോജകമണ്ഡലം കമ്മിറ്റിക്കു സമ്മാനം നല്‍കാന്‍ യുഡിഎഫ്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളില്‍നിന്നാണു രാഹുലിന് ഏറ്റവുമധികം ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികള്‍ക്കു സമ്മാനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പറഞ്ഞു. എഐസിസിയുടെ കര്‍ശന നിരീക്ഷണത്തിലാണു വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം.

കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്കു സമ്മാനം നല്‍കുമെന്ന് പി കെ ബഷീര്‍ എംഎല്‍എയും ആര്യാടന്‍ മുഹമ്മദും നേരത്തെ പ്രഖ്യാപിച്ചിരുന്നു.  ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ എല്ലാ നിയോജകമണ്ഡലങ്ങളിലുമെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവലോകനം ചെയ്തു. എഐസിസി, കെപിസിസി ഭാരവാഹികളെ ഓരോ നിയോജകമണ്ഡലത്തിന്റെയും സ്വതന്ത്രചുമതലയില്‍ നിയമിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ മീഡിയ റൂം ഇന്നലെ കല്‍പറ്റയില്‍ തുറന്നു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണു മീഡിയ റൂമിന്റെ പ്രവര്‍ത്തനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com