'ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും പിണറായി സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചു'; എന്‍കെ പ്രേമചന്ദ്രനെതിരെ പരാതി

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും പിണറായി സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചു - എന്‍കെ പ്രേമചന്ദ്രനെതിരെ പരാതി
'ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും പിണറായി സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചു'; എന്‍കെ പ്രേമചന്ദ്രനെതിരെ പരാതി

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെതിരെ പരാതിയുമായി സിപിഎം. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി. 

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com