'രാഹുൽ ​ഗാന്ധി വഴി തെറ്റിവന്നവൻ'; 'ശബരിമലയിൽ പൊലീസ് ​ഗുണ്ടകളെ പോലെ പെരുമാറി'; ശോഭാ സുരേന്ദ്രനായി ശ്രീശാന്തിന്റെ റോഡ് ഷോ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th April 2019 08:17 AM  |  

Last Updated: 12th April 2019 08:17 AM  |   A+A-   |  

 

ആറ്റിങ്ങൽ മണ്ഡലത്തിൽ എൻഡിഎ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന് വോട്ടു ചോദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ റോഡ് ഷോ. കുണ്ടമൺകടവിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.

കനത്തവെയിലും ചൂടും വകവെയ്ക്കാതെയാണ് എസ്.ശ്രീശാന്ത് പ്രചാരണത്തിന് ഇറങ്ങിയത്. കുണ്ടമണ്‍കടവ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങിയ യാത്ര പേയാട്, മലയിന്‍കീഴ് , അന്തിയൂര്‍ക്കോണം വഴി കാട്ടാക്കടയിലേക്ക്.  മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ശ്രീശാന്ത് ബിജെപിക്ക് വീണ്ടും പ്രചാരണത്തിന് ഇറങ്ങിയത്. ശബരിമലയിൽ പൊലീസുകാർ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന്ശ്രീശാന്ത് പറഞ്ഞു .

പത്തനംതിട്ടയിലും തൃശ്ശൂരും   മധ്യപ്രദേശിലെ ഇന്‍ഡോറിലും  പ്രചാരണത്തിന് ഇറങ്ങും .രാഹുൽ ഗാന്ധി വഴി തെറ്റി വന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. നാലഞ്ചുവര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാനാകുമെന്നു അടുത്ത രഞ്ജിട്രോഫി സീസണില്‍ കേരളത്തിന് വേണ്ടി ഇങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന ശ്രീശാന്ത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുകയും ചെയ്തിരുന്നു.