സംസ്ഥാനത്തും കാവല്‍ക്കാരന്‍ കള്ളനെന്ന് ചെന്നിത്തല

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th April 2019 01:46 PM  |  

Last Updated: 12th April 2019 01:46 PM  |   A+A-   |  

 

തൃശൂര്‍: സംസ്ഥാനത്തും കാവല്‍ക്കാരന്‍ കള്ളനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു

കനേഡിയന്‍ ഫണ്ടിംഗ് ഏജന്‍സിയായ സിഡിപിക്യുവിന് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ഉയര്‍ന്ന പലിശക്ക് നല്‍കാന്‍ തിരുമാനിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. ഫയല്‍പരിശോധനയ്ക്കായി നാലുഎംഎല്‍എമാരെ ചുമതലപ്പെടുത്തിയതായി ചെന്നിത്തല പറഞ്ഞു. 

ഈ വിഷയവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കിഫ്ബി തുടക്കം മുതല്‍ക്കേ മറച്ചുവയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.ബോണ്ടുകള്‍ വാങ്ങുന്ന സിഡിപിക്യൂവിന് ലാവ്‌ലിനില്‍ 20% ഷെയറുണ്ട് എന്ന വിവരവും മറച്ചുവെയ്ക്കപ്പെട്ടിരുന്നു. പലിശ നിശ്ചയിച്ചതു സംബന്ധിച്ചോ, കരാര്‍ നിശ്ചയിച്ചതു സംബന്ധിച്ചോ യാതൊരു കാര്യങ്ങളും മന്ത്രിസഭയോ, നിയമസഭയോ അറിഞ്ഞതായി കാണുന്നില്ല. ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.