50 സ്വർണ ബിസ്‌കറ്റുകൾ കടത്താൻ ശ്രമിച്ചു; എയർ ഇന്ത്യ ജീവനക്കാരനടക്കം മൂന്ന് പേർ പിടിയിൽ 

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കോടി രൂപ വില വരുന്ന സ്വർണവുമായി മൂന്ന്‌ പേർ പിടിയിൽ
50 സ്വർണ ബിസ്‌കറ്റുകൾ കടത്താൻ ശ്രമിച്ചു; എയർ ഇന്ത്യ ജീവനക്കാരനടക്കം മൂന്ന് പേർ പിടിയിൽ 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കോടി രൂപ വില വരുന്ന സ്വർണവുമായി മൂന്ന്‌ പേർ പിടിയിൽ. കാസർഗോഡ് സ്വദേശി ഇബ്രാഹിം മൻസൂറും(33) എറണാകുളം സ്വദേശി കണ്ണനുമാണ്(30) പിടിയിലായത്. സ്വർണം കടത്താൻ ഇവരെ സഹായിച്ച എയർ ഇന്ത്യ ജീവനക്കാരനും പിടിയിലായി. ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിന (33) ആണ് പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ. 

116 ഗ്രാം വീതം തൂക്കമുള്ള 50 സ്വർണ ബിസ്‌കറ്റുകളാണ് ഇവർ കടത്താൻ ശ്രമിച്ചത്.  ഇന്നലെ അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇബ്രാഹിമും കണ്ണനും എത്തിയത്. യാത്രക്കാരെ റൺവേയിൽ നിന്ന് ടെർമിനലിലേക്ക് കൊണ്ട് വരുന്ന ബസിൽ വെച്ചാണ് സ്വർണ്ണം ഇവർ മുഹമ്മദ് ഷിനയ്ക്ക് കൈമാറിയത്. ഇതിനിടയിലാണ് മൂവരും പിടിയിലായത്. 

കറുത്ത ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞാണ് സ്വർണം കൊണ്ടുവന്നത്. ഒരു കിലോ സ്വർണത്തിന് ഷിനാസിന് 50000 രൂപ നൽകുമെന്നായിരുന്നു ഇവർക്കിടയിലെ കരാർ. ഷിനാസിനെ ജോലിയിൽ നിന്ന് പുറത്താക്കിയതായി എയർ ഇന്ത്യ സാറ്റ്സ് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com