അഞ്ചരലക്ഷം രൂപ പൊലീസ് പിടികൂടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍

വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏല്‍പ്പിച്ച അഞ്ചരലക്ഷം രൂപ പൊലീസ് പിടികൂടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
അഞ്ചരലക്ഷം രൂപ പൊലീസ് പിടികൂടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏല്‍പ്പിച്ച അഞ്ചരലക്ഷം രൂപ പൊലീസ് പിടികൂടിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്‌കര്‍, മുഹമ്മദ് അര്‍ഷാദ് എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്. യുവാക്കളുടെ മൊഴികളിലുള്ള വൈരുദ്ധ്യമാണ് കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചത്. 

കഴിഞ്ഞദിവസം വിദേശത്തേക്ക് പോകുകയായിരുന്ന കാസര്‍കോട് സ്വദേശിയുടെ കൈയ്യില്‍ അഞ്ചരലക്ഷം മൂല്യമുള്ള ഏഴായിരത്തി അഞ്ഞൂറ് യു.എസ് ഡോളര്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപന ഉടമ കൈമാറിയിരുന്നു. വിദേശത്തെ സുഹൃത്തിന് നല്‍കാനായിരുന്നു നിര്‍ദേശം.  എന്നാല്‍ കരിപ്പൂരിലേക്കുള്ള യാത്രയില്‍ മുഹമ്മദ് അസ്‌കറും, മുഹമ്മദ് അര്‍ഷാദും കാസര്‍കോട് സ്വദേശിയുടെ ഒപ്പം കൂടി. 

വാഹനത്തിലിരുന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഡോളറില്ലാതെ യുവാവ് വിദേശത്ത് പോകുകയും സുഹൃത്തുക്കള്‍ മടങ്ങുകയും ചെയ്തു. ചോമ്പാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൊലീസുകാര്‍ വാഹനം തടഞ്ഞ് ഡോളര്‍ പിടിച്ചെടുത്തുവെന്നാണ് ഇരുവരും മണി എക്‌സ്‌ചേഞ്ച് സ്ഥാപന ഉടമയെ അറിയിച്ചത്. ഉടമ ഇരുവരെയും കൂട്ടി വടകര ഡിവൈഎസ്പിക്ക് പരാതി നല്‍കി. സംശയം തോന്നി പൊലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. വിദേശത്തേക്ക് പോയ യുവാവിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com