കലത്തില്‍ തലയിട്ടു: രണ്ടു വയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത് ഏറെ പണിപ്പെട്ട്

കലം മുറിച്ചെടുക്കുന്ന സമയത്ത് കുട്ടി ഉച്ചത്തില്‍ കരയുകയായിരുന്നു.
കലത്തില്‍ തലയിട്ടു: രണ്ടു വയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത് ഏറെ പണിപ്പെട്ട്

അരൂര്‍: കളിക്കുന്നതിനിടെ അബദ്ധത്തില്‍ തല കലത്തില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തിയത് ഏറെ നേരത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍. അരൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് വാടകവീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് തേനി സ്വദേശി ലോകനാഥിന്റെ മകന്റെ തലയാണ് കലത്തില്‍ കുടുങ്ങിയത്.

രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടി കളിക്കുന്നതിനിടെ സ്വയം തല കലത്തിലേക്ക് ഇറക്കുകയായിരുന്നു. ഒടുവില്‍ ഊരിയെടുക്കാന്‍ കഴിയാത്ത അവസ്ഥയായി. കത്രിക ഉപയോഗിച്ച് ഏറെ പാടുപെട്ടാണ് അഗ്നിരക്ഷാസേന കലം മുറിച്ച് മാറ്റിയത്.

കുട്ടിയുടെ രണ്ട് കാതുകളും കലം അടഞ്ഞ് മൂടി. കലം മുറിച്ചെടുക്കുന്ന സമയത്ത് കുട്ടി ഉച്ചത്തില്‍ കരയുകയായിരുന്നു. കലം തലയില്‍ നിന്ന് മാറ്റിയ ശേഷം കുട്ടി സേനാംഗങ്ങള്‍ക്ക് ടാറ്റ നല്‍കിയാണ് യാത്രയയച്ചത്. 

കുട്ടിയുടെ പിതാവ് ലോക്‌നാഥ് കൊച്ചിന്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ജീവനക്കാരനാണ്. അരൂരിലെ അഗ്നിരക്ഷാ സേനാംഗങ്ങളായ പിഎം പവിത്രന്‍, അമര്‍ജിത്, ശ്രീദാസ്, കണ്ണന്‍, ലൈജുമോന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് കലം മുറിച്ച് നീക്കി കുട്ടിയെ രക്ഷപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com