നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടത്?; പിണറായി മറുപടി പറയണമെന്ന് മുല്ലപ്പള്ളി

നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടത്?; പിണറായി മറുപടി പറയണമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാണ് കേരളം ഭരിക്കുന്നത്. 20 കര്‍ഷകര്‍ സമീപകാലത്ത് ആത്മഹത്യ ചെയ്തു. ഇതിന് മുഖ്യമന്ത്രി പിണറായി മറുപടി പറയണം- മുല്ലപ്പള്ളി പറഞ്ഞു. എല്‍ഡിഎഫിന്റെ കര്‍ഷക റാലി പരിഹാസ്യമാണെന്നും എല്‍ഡിഎഫിന്റെ റോഡ് ഷോ പരാജയമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

വയനാട്ടില്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫിന്റെ വന്‍ റാലി നടന്നിരുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കര്‍ഷകരോടുള്ള സമീപനം ഒന്നുതന്നെയാണ് എന്നാരോപിച്ച് വയനാട്ടില്‍ എല്‍ഡിഎഫ് കര്‍ഷക മാര്‍ച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാതലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com