പ്രധാനമന്ത്രിയുടെ സന്ദർശനം; ഭക്ഷണം കിട്ടാതെ ആരോ​ഗ്യ സംഘത്തിലെ ഡോക്ടർ കുഴഞ്ഞുവീണു

പ്രധാനമന്ത്രിയുടെ സന്ദർശനം; ഭക്ഷണം കിട്ടാതെ ആരോ​ഗ്യ സംഘത്തിലെ ഡോക്ടർ കുഴഞ്ഞുവീണു

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വിഐ​പി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ആ​രോ​ഗ്യ​സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ ഭ​ക്ഷ​ണം കി​ട്ടാ​തെ കു​ഴ​ഞ്ഞു​വീ​ണു

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വിഐ​പി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ആ​രോ​ഗ്യ​സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ ഭ​ക്ഷ​ണം കി​ട്ടാ​തെ കു​ഴ​ഞ്ഞു​വീ​ണു. പ്ര​മേ​ഹ​രോ​ഗി​യാ​യ ഡോ ​ഷാ​ജു​വാ​ണ് കുഴഞ്ഞു വീണത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നാ​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​ഞ്ഞതിനാലാണ് തലചുറ്റൽ അനുഭവപ്പെട്ട് കു​ഴ​ഞ്ഞു​വീ​ണ​ത്. 

 ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​യ​മി​ച്ച ഡോ​ക്ട​ർ​മാ​രാ​ണ് ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ല​ഞ്ഞ​ത്. വിഐ​പി ഡ്യൂ​ട്ടി​ക്ക് നി​യ​മി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ ഡി​എം​ഒ​യോ​ട് ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നും സൗ​ക​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ യാ​ത്ര​ബ​ത്ത​യും ഡിഎ​യും വാ​ങ്ങി​ത്ത​രാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ‍​യു​ന്നു.

വിഐ​പി ഡ്യൂ​ട്ടി​ക​ൾ​ക്ക് നി​യ​മി​ച്ചു​കൊ​ണ്ട് സാ​ധാ​ര​ണ അ​ഞ്ചു​ദി​വ​സം​മു​മ്പ് ഉ​ത്ത​ര​വി​റ​ക്ക​ണം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം മാ​ത്ര​മാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ച​ത​ത്രെ. ത​ങ്ങ​ളു​ടെ പ്ര​യാ​സം അ​റി​യി​ക്കാ​ൻ പ്രോ​ട്ടോ​കോ​ൾ ഓ​ഫി​സ​റെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ് ചി​ല​ർ നി​ർ​ദേ​ശി​ച്ച​തെ​ന്നും പി​ന്നീ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി ത​ങ്ങ​ളെ വി​ളി​ച്ചെ​ന്നും ആ​രോ​ഗ്യ​സം​ഘം പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com