വയനാട്ടില്‍ സിപിഎമ്മിന്റെ കര്‍ഷകമാര്‍ച്ച് ഇന്ന്

മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ളെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ് തുടങ്ങിയവര്‍ കര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുക്കും.
വയനാട്ടില്‍ സിപിഎമ്മിന്റെ കര്‍ഷകമാര്‍ച്ച് ഇന്ന്

വയനാട്: വയനാട്ടില്‍ ഇടത് കര്‍ഷക സംഘടനകളുടെ ലോംഗ് മാര്‍ച്ച് ഇന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് ഇടതു മുന്നണിയിലെ വിവിധ കര്‍ഷക സംഘടനകള്‍ ഇന്ന് കര്‍ഷക പാര്‍ലമെന്റും കര്‍ഷക മാര്‍ച്ചും നടത്തുന്നത്. 

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും ഇന്ന് പാസാക്കും. കര്‍ഷിക പ്രതിസന്ധി സംബന്ധിച്ച് കോണ്‍ഗ്രസിനോടുള്ള പത്ത് ചോദ്യങ്ങള്‍ സിപിഎം നേരത്തെ പുറത്തിറക്കിയിരുന്നു. 

മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ളെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ് തുടങ്ങിയവര്‍ കര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുക്കും. തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കും.

ഉദാരവത്കരണ നയങ്ങളെ തുടര്‍ന്ന് വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുല്‍ ഗാന്ധി മാപ്പ് പറയുമോ എന്നാണ് കോണ്‍ഗ്രസിനോടുള്ള ഇടതുമുന്നണി ഉന്നയിക്കുന്ന പ്രധാന ചോദ്യം. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സിപിഎമ്മിന് രാഹുലിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമെന്നാണ് കോണ്‍ഗ്രസും തിരിച്ച് ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com