ടിക്കാറാം മീണ എടുക്കുന്നത് എകെജി സെന്ററിന്റെ ജോലി ; അയ്യന്റെ പേര് ഇനിയും പറയുമെന്ന് ശോഭ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 04:36 PM  |  

Last Updated: 13th April 2019 04:36 PM  |   A+A-   |  

sobhafgjhgmjg

 

തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെയും എകെജി സെന്ററിന്റേയും ജോലിയാണ് എടുക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. 

എന്‍ഡിഎ അത് അനുവദിക്കില്ല. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. അതേസമയം അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.