തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത് 100 കിലോ സ്വര്‍ണം ; നാല് ജീവനക്കാരും ഏജന്റും പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 04:41 PM  |  

Last Updated: 13th April 2019 04:41 PM  |   A+A-   |  

gold

 

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ നാല് വിമാനത്താവള ജീവനക്കാര്‍ അറസ്റ്റിലായി. എയര്‍ സാറ്റ് ഇന്ത്യ ഉദ്യോഗസ്ഥരായ റോണി, റബീല്‍, നബിന്‍, ഫൈസല്‍ എന്നീ ജീവനക്കാരാണ് പിടിയിലാതെന്ന് ഡിആര്‍ഐ അറിയിച്ചു. ഇവര്‍ക്കൊപ്പം സ്വര്‍ണക്കടത് ഏജന്റ് ഉബൈദും പിടിയിലായിട്ടുണ്ട്. 

100 കിലോയിലധികം സ്വര്‍ണം ഇവര്‍ കടത്തിയതായാണ് ഡിആര്‍ഐ പറയുന്നത്. വിമാനത്താവളത്തിലെ ജീവനക്കാരായതിനാല്‍ ഇവരെ പലപ്പോഴും പരിശോധിച്ചിരുന്നില്ല.  ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിലെ ജീവനക്കാരാണ് ഇവര്‍. വിമാനത്താവള ജീവനക്കാരനായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പിടിയിലായതാണ് നാല്‍വര്‍ സംഘത്തിലേക്ക് അന്വേഷണം എത്തുന്നതിന് ഇടയാക്കിയത്.