പെരുമാറ്റ ചട്ടം കര്‍മ സമിതിക്ക് ബാധകമല്ല, ശബരിമല ജനങ്ങളെ ഓര്‍മ്മിപ്പിക്കും : സ്വാമി ചിദാനന്ദ പുരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 12:33 PM  |  

Last Updated: 13th April 2019 12:33 PM  |   A+A-   |  

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശബരിമല കര്‍മ സമിതിക്ക് ബാധകമല്ലെന്ന് ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. കര്‍മ സമിതി രാഷ്ട്രീയ പാര്‍ട്ടിയോ, പ്രസ്ഥാനമോ അല്ല. ശബരിമല ജനങ്ങളെ ഓര്‍മ്മിപ്പിക്കും. അതിനാണ് ധര്‍ണ നടത്തുന്നതെന്നും സ്വാമി ചിദാനന്ദ പുരി അറിയിച്ചു. 

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന ശബരിമല കര്‍മസമിതിയുടെ ബാനറുകള്‍ക്കും വീടുകള്‍ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കര്‍മസമിതി തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ നിശ്ചയിച്ചിരിക്കുന്ന ധര്‍ണ നാമജപ പ്രതിഷേധമാക്കി മാറ്റി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം. 

മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുതെന്ന പ്രചാരണത്തിനെതിരെ നേരത്തെ ഇടതുമുന്നണി പരാതി നല്‍കിയിരുന്നു. കര്‍മസമിതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കി. കര്‍മസമിതിയുടെ മറവിലുള്ളത് ആര്‍എസ്എസ് ആണ്.  നാമജപത്തിനെതിരെയും പരാതി നല്‍കുമെന്നു എൽഡിഎഫ്  അറിയിച്ചു.