മുറിയെടുത്ത യുഎസ് യുവതിക്കൊപ്പം ആടും പൂച്ചയും പട്ടിയും; അഹമ്മദാബാദില്‍ നിന്നും ഓടിച്ചപ്പോള്‍ കേരളത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 09:26 AM  |  

Last Updated: 13th April 2019 09:26 AM  |   A+A-   |  

uswomen

അഹമ്മദാബാദ്: നേരത്തെ ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയായിരുന്നു. ബുക്ക് ചെയ്ത മുറിയിലേക്ക് സന്ദര്‍ശകയെത്തിയപ്പോഴേക്കും എല്ലാവരും ഞെട്ടി. ആട് ഉള്‍പ്പെടെ 14 വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമായിരുന്നു യുഎസ് സ്വദേശിനിയുടെ വരവ്. 

ഒടുവില്‍ മറ്റ് താമസക്കാര്‍ക്കുള്‍പ്പെടെ ബുദ്ധിമുട്ടായതോടെ ഒരു വിധത്തില്‍ യുവതിയെ ഹോട്ടലില്‍ നിന്നും പൊലീസ് ഒഴിപ്പിച്ചു. ഓമന മൃഗങ്ങളേയും കൂട്ടി താന്‍ കേരളത്തിലേക്കാണ് ഇനി പോവുന്നത് എന്നും പറഞ്ഞാണ് യുവതി ഹോട്ടലില്‍ നിന്നുമിറങ്ങിയത്. ആറ് പൂച്ചകളും, ഏഴ് പട്ടികളും, ഒരാടുമായിരുന്നു യുവതിയുടെ സംഘത്തിലുണ്ടായത്. 

ഏപ്രില്‍ 9ന് മൂന്ന് മണിയോടെയാണ് യുവതി ഹോട്ടലില്‍ എത്തിയത്. വളര്‍ത്തു മൃഗങ്ങളെയെല്ലാം വരാന്തയില്‍ വിട്ട് യുവതി ഹോട്ടല്‍ മുറിയില്‍ തങ്ങി. പിറ്റേന്ന് രാവിലെ ഹോട്ടലില്‍ വിലസി നടക്കുന്ന മൃഗങ്ങളെ കണ്ട് ഹോട്ടല്‍ ജീവനക്കാരും മറ്റ് താമസക്കാരും ഞെട്ടി. മുറി ഒഴിയുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂട്ടാക്കാതെ യുവതി പൊലീസിന്റെ സഹായം തേടി. ഒടുവില്‍ പൊലീസ് എത്തി സംസാരിച്ച് ഹോട്ടലില്‍ നിന്നും ഒഴിപ്പിക്കിച്ചു. മൂന്ന് ദിവസത്തേക്കായിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്.