വിഷു ദിനത്തിൽ രാഹുൽ ​ഗാന്ധി കേരളത്തിലെത്തും; ഇരുപതിന് പ്രിയങ്കയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 07:20 AM  |  

Last Updated: 13th April 2019 07:20 AM  |   A+A-   |  

rahul_priyanka

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വിഷുദിവസം കേരളത്തിലെത്തും. ഏപ്രിൽ 15 തിങ്കളാഴ്ച കേരളത്തിലെത്തുന്ന രാഹുൽ പിന്നീടുള്ള രണ്ട് ദിവസങ്ങൾ സംസ്ഥാനത്തുണ്ടാകും. 

തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ അന്ന് അവിടെ തങ്ങും. പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് പത്തനാപുരത്തും 11.30-ന് പത്തനംതിട്ടയിലും വൈകിട്ട് നാലിന് ആലപ്പുഴയിലും രാഹുൽ എത്തും. അന്ന് കണ്ണൂരേക്ക് പോകുന്ന രാഹുൽ 17ന് തന്റെ മണ്ഡലമായ വയനാട് എത്തും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിന്റെ പര്യടനം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. 

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും രണ്ട് ദിവസം വയനാട് പ്രചരണത്തിനെത്തും. 20, 21 തീയതികളിലാണ് പ്രിയങ്കയുടെ സന്ദർശനം.