അമിത് ഷാ മേയ് 23 ന് കേരളത്തിലെ ജനങ്ങളോട് മാപ്പു പറയേണ്ടിവരും: ഉമ്മന്‍ചാണ്ടി

വയനാടിനെ അപമാനിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ മേയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു പറയേണ്ടി വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി
അമിത് ഷാ മേയ് 23 ന് കേരളത്തിലെ ജനങ്ങളോട് മാപ്പു പറയേണ്ടിവരും: ഉമ്മന്‍ചാണ്ടി

കല്‍പറ്റ: വയനാടിനെ അപമാനിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ മേയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു പറയേണ്ടി വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. അമിത് ഷായുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിന്റെ മതനിരപേക്ഷ നിലപാടുകള്‍ എല്ലാവര്‍ക്കും അറിയാം. ആദിവാസികളടക്കമുള്ള എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന ഇടമാണ് വയനാടെന്നും കേരളത്തില്‍ ഒരിടത്തും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പരാതികളില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ചായിരുന്നു ബിജെപി അധ്യക്ഷന്റെ വര്‍ഗീയ പരാമര്‍ശം. 

വയനാട് പാകിസ്ഥാനിലാണോ ഇന്ത്യയിലാണോ എന്നായിരുന്നു ചോദ്യം. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. രാഹുലിന്റെ പ്രകടനത്തില്‍ മുസ്‌ലിം ലീഗ് പതാക പാറിയതിനെ വിമര്‍ശിച്ചായിരുന്നു ഷായുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com