കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഇതര സംസ്ഥാന കച്ചവടക്കാരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 02:39 PM  |  

Last Updated: 13th April 2019 03:20 PM  |   A+A-   |  

rape

 

കൊല്ലം: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. ഇതര സംസ്ഥാന കച്ചവടക്കാരനാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി.

കൊട്ടാരക്കര വെട്ടിക്കവലയിലാണ് ഗര്‍ഭിണിക്കു നേരെ അതിക്രമമുണ്ടായത്. വീടുകള്‍ തോറും കയറിയിറങ്ങി പുതപ്പു വില്‍ക്കുന്നയാളാണ് അക്രമിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി രക്ഷപെട്ടു. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് അക്രമിയെ പിടികൂടിയത്.

ഉത്തര്‍പ്രദേശില്‍നിന്നുള്ള നൂര്‍മുഹമ്മദ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍്കു ക്ര്ിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് വിവരം.