തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ എഐസിസി ; അവലോകന യോഗം നാളെ 

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്റെ അധ്യക്ഷതയിലാണ് യോഗം
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ എഐസിസി ; അവലോകന യോഗം നാളെ 

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ എഐസിസി നാളെ അവലോകന യോഗം വിളിച്ചു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്താണ് യോഗം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്റെ അധ്യക്ഷതയിലാണ് യോഗം. ഡിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ളവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലേയും പ്രചാരണ പുരോഗതി യോഗം വിലയിരുത്തും. എഐസിസി അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട്ടിലെ പ്രചാരണ പുരോഗതിയും ചര്‍ച്ചയാവും. തിരുവനന്തപുരത്തെ പ്രചാരണത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സഹകരിക്കുന്നില്ലെന്ന ശശി തരൂരിന്റെ പരാതി എഐസിസി ഗൗരവമായാണ് എടുത്തിട്ടുള്ളത്. 

തിരുവനന്തപുരത്തെ പ്രചാരണ പുരോഗതി വിലയിരുത്താനും ഏകോപിപ്പിക്കാനും എഐസിസി പ്രത്യേക പ്രതിനിധിയെ നിയമിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ നാനാ പട്ടോളെയെയാണ് നിരീക്ഷകനായി നിയമിച്ചത്. ആര്‍എസ്എസില്‍  പ്രവര്‍ത്തിച്ചു പരിചയമുള്ള നാനാ പട്ടോളെയുടെ സാന്നിധ്യം തിരുവനന്തപുരത്ത് ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കുമ്മനം രാജശേഖരനും മുന്‍ മന്ത്രി സി ദിവാകരനുമാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.  

വി കെ ശ്രീകണ്ഠന്റെ പ്രചാരണം
വി കെ ശ്രീകണ്ഠന്റെ പ്രചാരണം

തിരുവനന്തപുരം കൂടാതെ പാലക്കാട്ടും പ്രചാരണം പാളിയെന്ന പരാതി കെപിസിസിക്കും എഐസിസിക്കും ലഭിച്ചിട്ടുണ്ട്. അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തുവെന്നാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പരാതിപ്പെടുന്നത്. ഈ വിഷയവും അവലോകന യോഗം പരിശോധിക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com