ദാഹജലം കിട്ടാതെ പക്ഷികള്‍ ചാകുന്നു; വീടുകളില്‍ വെള്ളം കരുതണമെന്ന് വനം വകുപ്പ്

സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരങ്ങളില്‍ ഒരുക്കണമെന്ന് വനംവകുപ്പ്
ദാഹജലം കിട്ടാതെ പക്ഷികള്‍ ചാകുന്നു; വീടുകളില്‍ വെള്ളം കരുതണമെന്ന് വനം വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരങ്ങളില്‍ ഒരുക്കണമെന്ന് വനംവകുപ്പ്. കടുത്ത വേനല്‍ച്ചൂടില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി പല ഭാഗത്തു നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. 

പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളില്‍ വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ ടെറസുകളിലോ സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്നിരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം ഒരുക്കിനല്‍കാം. 

ദിവസവും പാത്രം കഴുകി പുതിയ വെള്ളം നിറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. ദാഹശമനത്തിനു മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും. ജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടല്‍ പോലും പക്ഷി സമൂഹത്തിന്റെ അതിജീവനത്തിന് ഏറെ സഹായകരമാകും. കുട്ടികളും യുവാക്കളും മുന്നോട്ടു വന്ന് ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് മുഖ്യ വനംമേധാവി പികെ കേശവന്‍ അഭ്യര്‍ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com