ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു, 35 ലക്ഷം രൂപ തട്ടി; വിദേശ മലയാളി അറസ്റ്റിൽ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th April 2019 11:46 PM  |  

Last Updated: 13th April 2019 11:47 PM  |   A+A-   |  

 

കൊ​ച്ചി: യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ വി​ദേ​ശ മ​ല​യാ​ളി അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട വൈ​ക്ക​ത്തു വീ​ട്ടി​ൽ പോ​പ്സി എ​ന്നു വി​ളി​ക്കു​ന്ന ജ​യിം​സ് തോ​മ​സി​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി യു​വ​തി​യി​ൽ​നി​ന്നു 35 ല​ക്ഷം കൈ​ക്ക​ലാ​ക്കി​യ​താ​യും പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

 ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി കാ​ന​ഡ​യി​ൽ താ​മ​സ​മാ​ക്കി​യ ജെ​യിം​സ് ഫെയ്സ്ബുക്ക് വ​ഴി​യാ​ണ് തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് അ​സു​ഖം മൂ​ലം ര​ണ്ടു മാ​സ​ത്തി​ല​ധി​കം എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കി​ട​ന്ന യു​വ​തി​യെ പ​രി​ച​രി​ക്കാ​ൻ ഇ​യാ​ൾ കൂ​ടെ നി​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ആ​യ​ശേ​ഷം യു​വ​തി​യോ​ടൊ​പ്പം ഇ​യാ​ൾ താ​മ​സ​മാ​ക്കി. ഇ​തി​നി​ട​യി​ൽ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞു പ​ല​ത​വ​ണ​യാ​യി 35 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. 

 പി​ന്നീ​ട് കാ​ന​ഡ​യി​ൽ പോ​യ ഇ​യാ​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി മ​റ്റൊ​രു യു​വ​തി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചു. ഈ ​വി​വ​ര​മ​റി​ഞ്ഞ യു​വ​തി എ​റ​ണാ​കു​ളം അ​സി​സ്റ്റ​ൻ​റ് ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ സി​നി​മ നി​ർ​മാ​താ​വാ​ണെ​ന്നാ​ണു പ്ര​തി അ​വ​കാ​ശ​പ്പെ​ട്ട​ത്.