കാണിക്കയിടരുതെന്ന് പറഞ്ഞതാരാണ്?  ; ശബരിമല ഉത്സവം തകര്‍ക്കാനായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യമെന്ന് പിണറായി വിജയൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2019 08:46 AM  |  

Last Updated: 14th April 2019 08:46 AM  |   A+A-   |  

pinarayif

ഫയല്‍ ചിത്രം

 

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പലരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സംരക്ഷണത്തിനൊപ്പമാണ്  സര്‍ക്കാർ. ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു. 

ശബരിമലയിൽ കാണിക്കയിടരുതെന്ന് പറഞ്ഞതാരാണ്? സ്ത്രീകളെ അക്രമിച്ചതാരാണ്? ഇതിന്റെ എല്ലാം പിന്നില്‍ സംഘപരിവാറായിരുന്നു. ശബരിമല ഉത്സവം തകര്‍ക്കാനായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. എന്നാല്‍ സംഘപരിവാറിന്റെ അജണ്ട പൊളിഞ്ഞുവെന്നും പിണറായി പറഞ്ഞു. 

ശബരിമല തീര്‍ത്ഥാടനം മുടക്കാന്‍ ചിലര്‍ ശ്രമം നടത്തിയപ്പോള്‍ സര്‍ക്കാര്‍ അത് തടഞ്ഞു. ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സര്‍ക്കാര്‍ നല്‍കി. നാടിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമലയെന്നും എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.