ബാബുപോളിന് അന്ത്യാഞ്ജലി ; സംസ്‌കാരം ഇന്ന് പെരുമ്പാവൂരില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2019 06:59 AM  |  

Last Updated: 14th April 2019 06:59 AM  |   A+A-   |  

 

കൊച്ചി : അന്തരിച്ച എഴുത്തുകാരനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡി.ബാബുപോളിന്റെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍.

ഇന്നലെ കവടിയാറുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ രാജു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള തുടങ്ങി നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

രണ്ടാഴ്ച മുന്‍പ് വരെ പൊതുവേദികളില്‍ സജീവമായിരുന്ന അദ്ദേഹം പ്രമേഹം ആന്തരിക അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.