ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത് ബിജെപിയോ ശബരിമല കര്‍മ്മസമിതിയോ അല്ല കോണ്‍ഗ്രസാണ്: രമേശ് ചെന്നിത്തല

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th April 2019 03:21 PM  |  

Last Updated: 14th April 2019 03:21 PM  |   A+A-   |  

ramesh_chennithala

 

തിരുവനന്തപുരം: ശബരിമലയെപ്പറ്റിയുടെ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഇലക്ഷന്‍ സ്റ്റെണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞടുപ്പ് വര്‍ഗീയ വത്കരിക്കനാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത് ബിജെപിയോ ശബരിമല കര്‍മ്മസമിതിയോ അല്ല കോണ്‍ഗ്രസാണെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മാണം ആലോചിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അയ്യപ്പനെ തിരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കുന്നത് പ്രധാനമന്ത്രിയുടെ നാടകമാണ്. ശബരിമല പ്രശ്‌നത്തില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നു. 144 പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇതിനു തെളിവാണെന്നും കെ.സി.വേണുഗോപാല്‍ തിരുവനന്തപുരത്തു പറഞ്ഞു.