'അവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍,ഞങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന രാക്ഷസ്സക്കുറുക്കന്മാര്‍': കണ്ണന്താനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2019 03:39 PM  |  

Last Updated: 14th April 2019 03:39 PM  |   A+A-   |  

 

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.'അവര്‍ ഇത്തവണയും വരും.ഗുജറാത്ത്, ഭ്രൂണം, ശൂലം, ഗര്‍ഭിണി, പശു, ചാണകം, ബീഫ് തുടങ്ങിയ നട്ടാല്‍ മുളക്കാത്ത നുണകളുമായി നിങ്ങളെ തേടിവരും.അവരുടെ ഉദ്ദേശ്യം വ്യക്തമാണ്.' - അല്‍ഫോണ്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'നിങ്ങളെ ഭയപ്പെടുത്തണം, നിങ്ങളെ അവരുടെ വോട്ട് ബാങ്ക് ആക്കണം, അവരുടെ കാര്യം നേടണം.ഒരമ്മപെറ്റ മക്കളെപ്പോലെ ഒന്നായി നില്‍ക്കേണ്ട നമ്മളെയാണ് അവരുടെ സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി തമ്മിലടിപ്പിക്കുന്നത്. അവരാരെന്ന് മലയാളിക്ക് നന്നായറിയാം'- പ്രതിപക്ഷ പാര്‍ട്ടികളെ പരോക്ഷമായി സൂചിപ്പിച്ച് കണ്ണന്താനം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം 

ആരാണവര്‍?
??????????????????
അവര്‍ ഇത്തവണയും വരും.
ഗുജറാത്ത്, ഭ്രൂണം, ശൂലം, ഗര്‍ഭിണി, പശു, ചാണകം, ബീഫ് തുടങ്ങിയ നട്ടാല്‍ മുളക്കാത്ത നുണകളുമായി നിങ്ങളെ തേടിവരും.
അവരുടെ ഉദ്ദേശ്യം വ്യക്തമാണ്.
നിങ്ങളെ ഭയപ്പെടുത്തണം, നിങ്ങളെ അവരുടെ വോട്ട് ബാങ്ക് ആക്കണം, അവരുടെ കാര്യം നേടണം.
ഒരമ്മപെറ്റ മക്കളെപ്പോലെ ഒന്നായി നില്‍ക്കേണ്ട നമ്മളെയാണ് അവരുടെ സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി തമ്മിലടിപ്പിക്കുന്നത്. അവരാരെന്ന് മലയാളിക്ക് നന്നായറിയാം,
പക്ഷെ തുറന്ന് പറയാന്‍ ഭയമാണ്.
ആ ഭയമാണ് അവര്‍ പറയുന്നതെന്തും തലകുലുക്കി സമ്മതിക്കാന്‍ മലയാളിയെ നിര്‍ബന്ധിതരാക്കുന്നത്.
പക്ഷെ നമുക്ക് സത്യം പറയാതിരിക്കാനാവില്ല,
ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താതിരിക്കാനാവില്ല
നമുക്ക് തുറന്ന് പറഞ്ഞേ കഴിയൂ,
അവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍,
ഞങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന രാക്ഷസ്സക്കുറുക്കന്മാര്‍
?????????????????????????
പിതാവേ,
അവരോടു ക്ഷമിക്കരുതേ;
അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ നന്നായി അറിയുന്നുണ്ട്.
?????????????????????????