'ഇസ്ലാമാണെങ്കില്‍ വസ്ത്രമെല്ലാം മാറ്റി നോക്കേണ്ടേ' ; വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന്‍പിള്ള, വിവാദം

സൈനിക മികവിനെ പ്രകീര്‍ത്തിച്ച ശേഷമായിരുന്നു ഇസ്ലാം മതവിശ്വാസികളെ പരിഹസിക്കുന്ന പരാമര്‍ശത്തിലേക്ക് ശ്രീധരന്‍പിള്ള കടന്നത്
'ഇസ്ലാമാണെങ്കില്‍ വസ്ത്രമെല്ലാം മാറ്റി നോക്കേണ്ടേ' ; വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന്‍പിള്ള, വിവാദം


കൊച്ചി : തെരഞ്ഞെടുപ്പ് വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ വര്‍ഗീയ പ്രസംഗം വിവാദത്തില്‍. ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം പരാമര്‍ശിക്കുന്നതിനിടെയായിരുന്നു പിള്ളയുടെ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന.

ബലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്ന ചിലരുണ്ട്. രാഹുല്‍ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനുമൊക്കെ ചോദിക്കുന്നത് അവിടെ മരിച്ചു കിടക്കുന്നത് ഏത് ജാതിക്കാരാ, മതക്കാരാ എന്നൊക്കെയാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ. ഡ്രസ്സൊക്കെ മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റൂ. അങ്ങനെയൊക്കെ ചെയ്തിട്ട് വരണമെന്നാണ് അവര്‍ പറയുന്നത്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. 

സൈനിക മികവിനെ പ്രകീര്‍ത്തിച്ച ശേഷമായിരുന്നു ഇസ്ലാം മതവിശ്വാസികളെ പരിഹസിക്കുന്ന പരാമര്‍ശത്തിലേക്ക് ശ്രീധരന്‍പിള്ള കടന്നത്. ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com