ജനാധിപത്യത്തില്‍ ഹൃദയവികാരത്തിന് പുല്ലുവില, അവസരം വരും; ശബരിമല വിഷയത്തില്‍ സുരേഷ് ഗോപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2019 05:50 PM  |  

Last Updated: 14th April 2019 05:50 PM  |   A+A-   |  

 

തൃശൂര്‍: ശബരിമല പ്രചരണ വിഷയമാക്കിയതില്‍  പ്രതികരണവുമായി സുരേഷ് ഗോപി. ശബരിമല വിഷയം ഉന്നയിച്ചത് ഒരു പാപമാണോ?, തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം  ആദ്യം ഉന്നയിച്ച വ്യക്തിയെന്ന നിലയില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് തന്റെ ഹൃദയവികാരം പങ്കു വെച്ചതാണ്.അപ്പോള്‍ തനിയ്ക്ക് മനസ്സിലായി ജനാധിപത്യത്തില്‍ ഹൃദയവികാരത്തിന് പുല്ലുവിലയേയുളളുവെന്ന് സുരേഷ് ഗോപി പറഞ്ഞു. 

തത്കാലത്തേക്ക് അത് ശിരസാവഹിക്കുന്നു. പക്ഷേ അവസരം ഞങ്ങള്‍ക്കും വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സൂപ്പര്‍ഹിറ്റ് ചിത്രം കമ്മീഷണറുടെ 25 -ാം വാര്‍ഷികം തൃശൂര്‍ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിക്കുന്നതിനിടയിലാണ് താരം പ്രതികരിച്ചത്.