വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് ഞാന്‍ നടത്തിയത്?; മുല്ലപ്പളളി ഉത്തരം പറയണമെന്ന് കുമ്മനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2019 03:15 PM  |  

Last Updated: 14th April 2019 03:15 PM  |   A+A-   |  

 

തിരുവനന്തപുരം: താന്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആളാണ് എന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് തിരുവനന്തപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ മറുപടി. അടിസ്ഥാനരഹിതമായ പരാമര്‍ശമാണ് മുല്ലപ്പളളി നടത്തിയത്. വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പളളി വ്യക്തമാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

വര്‍ഗീയത ഇളക്കിവിട്ട് മുതലെടുപ്പ് നടത്തുന്നത് കോണ്‍ഗ്രസാണെന്നും കുമ്മനം പറഞ്ഞു. വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുളള വിലാപം മാത്രമാണ് മുല്ലപ്പളളിയുടെ പ്രസ്താവനയെന്നും കുമ്മനം ആരോപിച്ചു.കുമ്മനം വര്‍ഗീയ ധ്രുവീകരണത്തിന്റെ ആളാണെന്നും ശുദ്ധ രാഷ്ട്രീയക്കാരനല്ലെന്നുമായിരുന്നു മുല്ലപ്പളളിയുടെ പരാമര്‍ശം. മാറാടും നിലയ്ക്കലും ഇത് തെളിയിച്ചതാണന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കുമ്മനം രംഗത്തെത്തിയത്.