രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; കെ എം മാണിയുടെ വീട് നാളെ സന്ദർശിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2019 07:25 AM  |  

Last Updated: 15th April 2019 07:25 AM  |   A+A-   |  

 

തിരുവനന്തപുരം:  കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ എത്തും. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം  കോവളത്തായിരിക്കും താമസം. ചൊവ്വാഴ്ച രാവിലെ ഹെലികോപ്‌റ്ററിൽ കൊല്ലത്തെത്തും. രാവിലെ 10-ന് പത്തനാപുരത്തും 11.30-ന് പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കും. പത്തനംതിട്ടയിൽനിന്ന് ഹെലികോപ്റ്ററിൽ പാലാ സെയ്ന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും. തുടർന്ന് അന്തരിച്ച മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് (എം) ചെയർമാനുമായ കെ എം മാണിയുടെ വീട്ടിലെത്തും. 

വൈകുന്നേരം നാലിന് ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കും. വീണ്ടും തിരുവനന്തപുരത്തെത്തി വൈകീട്ട് ആറിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. രാത്രി കണ്ണൂരിലേക്ക് പോകും. ബുധനാഴ്ച വൈകുന്നേരം വരെ രാഹുൽ ​ഗാന്ധിക്ക് കേരളത്തിൽ തെരഞ്ഞെടുപ്പ് പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.