അച്ഛനും അമ്മയും ഇല്ലാത്തവന്‍; തന്റെ ആസ്ഥാനത്ത് എത്തുകയെന്നത് കടമ; സുരേഷ് ഗോപി എന്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
By സമകാലികമലയാളം ഡെസ്ക് | Published: 15th April 2019 12:24 PM |
Last Updated: 15th April 2019 12:24 PM | A+A A- |

ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായി സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. അനുഗ്രഹം തേടിയാണ് എത്തിയതെന്നും അനുഗ്രഹം ലഭിച്ചെന്നും കൂടിക്കാഴ്ചയ്ക്ക്് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. താന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. നായര്‍ സമുദായത്തിലെ അംഗമെന്ന നിലയില്‍ തന്റെ ആസ്ഥാനത്ത് എത്തുക എന്നത് കടമയാണ്. അമ്മയും അച്ഛനുമില്ലാത്ത ആളെന്നനിലയില്‍ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞടുപ്പിലെ നിലപാട് നേരത്തെ എന്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
2015ല്‍ സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥനാത്തെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എന്‍എസ്എസിന്റെ വിശദീകരണം.
അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന.കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.തോമസിന്റെ പ്രചാരണത്തിനായി ഇന്ന് പുതുപ്പള്ളിയില്‍ സുരേഷ് ഗോപി റോഡ് നടത്തുന്നുണ്ട്.