കേരളത്തില്‍ കണ്ണും നട്ട് ബിജെപി ദേശീയ നേതൃത്വം ; നിര്‍മ്മലാ സീതാരാമന്‍ ഇന്നെത്തും, അമിത് ഷാ നാളെ

വൈകുന്നേരം 5.15 ന് ആറ്റിങ്ങളിലില്‍ ആണ് നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി.
കേരളത്തില്‍ കണ്ണും നട്ട് ബിജെപി ദേശീയ നേതൃത്വം ; നിര്‍മ്മലാ സീതാരാമന്‍ ഇന്നെത്തും, അമിത് ഷാ നാളെ


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ നേതൃത്വം കേരളത്തിലേക്ക് എത്തുന്നു. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍  ഇന്നും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ നാളെയുമാണ് കേരളത്തില്‍ എത്തുന്നത്. 

വൈകുന്നേരം 5.15 ന് ആറ്റിങ്ങളിലില്‍ ആണ് നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകുന്നേരം തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ റോഡ് ഷോയിലും അവര്‍ പങ്കെടുക്കും. നാളെ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ കൂടി പങ്കെടുത്ത ശേഷമാകും അവര്‍ മടങ്ങുക. 

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ നാളെ വൈകിട്ടാണ് തൃശ്ശൂരില്‍ എത്തുക. ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം  സംസാരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com