തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണു ; ശശിതരൂരിന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2019 11:19 AM  |  

Last Updated: 15th April 2019 11:21 AM  |   A+A-   |  

THAROOR

 

തിരുവനന്തപുരം:  തുലാഭാര വഴിപാട്‌ നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്‌.  

അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ് തുന്നിക്കെട്ടലുകള്‍ തലയ്ക്ക് ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.