കേരളം
യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍ ; കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിഞ്ഞ പാടുകള്‍, ദുരൂഹത
ആത്മഹത്യയാവാമെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി: ദന്ത ഡോക്ടറായ യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.
കഴുത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവേറ്റിട്ടുണ്ട്. ആത്മഹത്യയാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ