വിഷു ആഘോഷങ്ങള്‍ക്കിടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

വിഷു ആഘോഷങ്ങള്‍ക്കായി സമൂപത്ത് പടക്കം പൊട്ടിച്ചതില്‍ നിന്ന് തീ പടര്‍ന്നതാണ് കാരണമെന്ന് അധികൃതര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചാലക്കുടി:  ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. വിഷു ആഘോഷങ്ങള്‍ക്കായി സമീപത്ത്‌
പടക്കം പൊട്ടിച്ചതില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

ആശുപത്രിക്ക് സമീപം പടക്കം പൊട്ടിച്ചത് അകത്തേക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഓഫീസ് മുറിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 

കൃത്യസമയത്ത് ചാലക്കുടി ഫയര്‍ഫോഴ്‌സ് എത്തി ഇടപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. ആദ്യഘട്ടത്തില്‍ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും മറ്റ് രേഖകളും കത്തിപ്പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com