ആ കുഞ്ഞിനായി കേരളം വഴിമാറി; സര്‍ക്കാര്‍ ഇടപെടല്‍; എറണാകുളത്ത് ചികിത്സ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th April 2019 04:29 PM  |  

Last Updated: 16th April 2019 04:35 PM  |   A+A-   |  

 

കൊച്ചി: അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കുഞ്ഞിന്റെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടല്‍. കുഞ്ഞിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഹൃദയശസ്ത്രക്രിയയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. 

പതിനഞ്ചുദിവസം പ്രായമായ കുഞ്ഞുമായുള്ള യാത്ര ചാലക്കുടി പിന്നിട്ടപ്പോഴാണ് എറണാകുളത്ത് ചികിത്സ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്. മംഗലാപുരത്തുനിന്ന് പതിനഞ്ചുമണിക്കൂര്‍കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാനായിരുന്നു തീരുമാനം. ഇതിനായി കേരളമുടനീളം സന്നദ്ധ പ്രവര്‍ത്തകര്‍ ഗതാഗതം നിയന്ത്രിച്ച് വഴിയൊരുക്കാന്‍ രംഗത്തിറങ്ങിയിരുന്നു. പൂര്‍ണമായി

കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണെന്നതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. കുട്ടിയുടെ ചികിത്സ സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കും.രോഗികളുടെ ബന്ധുക്കളുമായും അമൃത ആശുപത്രി അധികൃതരുമായും ആരോഗ്യ വകുപ്പ് മന്ത്രി സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു