'ഉദ്യമം ജയിക്കട്ടേ, പക്ഷേ ഇവിടെ വേണ്ടത് എയര്‍ ആംബുലന്‍സ്': ഡോക്ടറുടെ കുറിപ്പ്

By സമകാലികമലയാളം ഡെസ്‌ക്  |   Published: 16th April 2019 05:33 PM  |  

Last Updated: 16th April 2019 05:33 PM  |   A+A-   |  

 

ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന കുഞ്ഞിനെ ഏറെ സാഹസികമായാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കേരളത്തില്‍ എയര്‍ ആംബുലന്‍സ് സൗകര്യം ജനകീയമാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ.

എയര്‍ ആംബുലന്‍സിലെ അഭാവത്തില്‍ അഥവാ എയര്‍ ആംബുലന്‍സ് വാടകയ്‌ക്കെടുക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുകയാണ്. ഉദ്യമം വിജയിക്കട്ടെ..

പക്ഷേ മംഗലാപുരത്തു നിന്നും തിരുവനന്തപുരം വരെ എത്താന്‍ 15 മണിക്കൂര്‍ യാത്ര ആവശ്യമാണ്. വെറും ഒരു മണിക്കൂര്‍ കൊണ്ട് എത്താവുന്ന ദൂരം താണ്ടാന്‍ 15 മണിക്കൂര്‍ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല.

കേരളത്തില്‍ ഉടന്‍ ആരംഭിക്കണം എയര്‍ ആംബുലന്‍സ്. നിലവിലുള്ള സ്വകാര്യ എയര്‍ ആംബുലന്‍സുകള്‍ സാധാരണകാര്‍ക്ക് തീര്‍ത്തും അപ്രാപ്യമാണ്. എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കും, സൃഷ്ടിക്കണം.