'കണ്ണുതുറക്കാതെ എണീറ്റു; കുളിച്ചു; ക്ഷേത്രം വരെ കണ്ണുതുറന്നില്ല': വിഷുക്കണി ദർശിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി, ട്രോൾ മഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2019 09:23 AM  |  

Last Updated: 16th April 2019 09:25 AM  |   A+A-   |  

suresh_gopi

ഫയല്‍ ചിത്രം

 

സിനിമയുടെ എത്ര തിരക്കിലായാലും വിഷുവിന് വീട്ടിൽ കണി കാണുക എന്നത് സുരേഷ് ​ഗോപിയുടെ നിത്യജീവിതത്തിന്റെ ഭാ​ഗമാണ്. എന്നാൽ ഇത്തവണ സ്ഥാനാർത്ഥിയായതിനാൽ വീട്ടിൽ കണികാണാൻ കഴിഞ്ഞില്ലെന്ന്  സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ​ഗോപി വിഷുദിനത്തിൽ തിരുവമ്പാടി ക്ഷേത്രത്തിലെത്തിയാണ് വിഷുക്കണി കണ്ടത്. സ്ഥാനാർത്ഥിയായ ശേഷമുള്ള ആദ്യ വിഷു കൂടിയാണിത്. 

‘ഏത് സിനിമാ തിരക്കിലായാലും ഞാന്‍ വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നു. ഉറങ്ങിയെണീറ്റ് കണി കാണും. ഇത് വീട്ടിലില്ലാത്ത ആദ്യ വിഷുവാണ്...’ തിരുവമ്പാടി കൃഷ്ണനെ കണി കണ്ടാണ് സുരേഷ്ഗോപി വിഷു ദിനത്തിൽ കണ്ണുതുറന്നത്. ഇന്ന് കണ്ണുതുറന്ന് ആദ്യം കാണുന്നത് കൃഷ്ണനെ തന്നെയാവണം എന്ന തോന്നൽ ഉണ്ടായിരുന്നു. വീട്ടിലായിരുന്നെങ്കിൽ ഞങ്ങൾ കണിയൊരുക്കും. പ്രചാരണവുമായി ബന്ധപ്പെട്ട് ഞാൻ ഹോട്ടലിലാണ് താമസിക്കുന്നത്.  രാവിലെ ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്നും ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തുംവരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 

സുരേഷ് ​ഗോപിയുടെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.